19-08-2024
പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ശ്രീജിത്തിന്റെ അധികാരങ്ങൾ വെട്ടികുറച്ച് പൊലീസ് മേധാവി ഉത്തരവിറക്കി. പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ അഡ്മിനിസ്‌ട്രേഷൻ ഹെഡായി എഡിജിപി എസ് ശ്രീജിത്തിന്റെ നിയമനം ആഭ്യന്തരവകുപ്പിൽ കനത്ത അതൃപ്തി ഉണ്ടാക്കിയതിന് പിന്നാലെയാണ് പൊലീസ് സേനയിലെ വമ്പൻ അഴിച്ചുപണി.