20-08-2024
കേന്ദ്ര മന്ത്രാലയങ്ങളിലെ പുതുതായുള്ള 45 ഒഴിവുകള്‍ ലാറ്ററല്‍ എന്‍ട്രി വഴി നികത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി എന്‍ഡിഎ സഖ്യകക്ഷി നേതാവായ ചിരാഗ് പാസ്വാന്‍. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പാര്‍ട്ടി അനുകൂലിക്കുന്നില്ലെന്ന് മൂന്നാം മോദി സര്‍ക്കാരില്‍ ഭക്ഷ്യസംസ്‌കരണ മന്ത്രി കൂടിയായ ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ പറഞ്ഞു.