20-08-2024
ജമ്മു കശ്മീരിലെ ഉധംപുരില്‍ പട്രോളിങ്ങിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ സി.ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു. 187ാം ബറ്റാലിയനിലെ ഇന്‍സ്‌പെക്ടറായ കുല്‍ദീപ് സിങ്ങാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ഒരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റിട്ടുണ്ട്.