21-08-2024
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ദളിത്, ആദിവാസി സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. കേരളത്തിൽ പൊതു ഗതാഗതത്തെയും സ്‌കൂളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെയും ഹർത്താൽ ബാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.