27-08-2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതില്‍ സര്‍ക്കാരിനെതിരെ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചെന്നും നാല് വര്‍ഷം റിപ്പോര്‍ട്ടില്‍ അടയിരുന്നുവെന്നും പിഎംഎ സലാം പറഞ്ഞു. റിപ്പോര്‍ട്ട് കൈയ്യില്‍ വച്ച് ആരോപിതരായ വ്യക്തികള്‍ക്ക് സ്ഥാനമാനം നല്‍കിയെന്നും സലാം പറഞ്ഞു