28-08-2024
കിഴക്കന്‍ സുഡാനില്‍ ഡാം തകര്‍ന്ന് 132 മരണം, ഇരുന്നൂറിലധികം ആളുകളെ കാണാതായി. കിഴക്കന്‍ സുഡാനില്‍ ചെങ്കടലിന്റ സമീപത്ത് പോര്‍ട്ട് സുഡാനില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ വടക്ക് മാറിയുള്ള അര്‍ബാത്ത് അണക്കെട്ടാണ് തകര്‍ന്നത്. 20 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 25 മുതല്‍ കനത്ത ലഭിച്ചിരുന്നു. ഇതാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണമായത്. അണകെട്ട് തകര്‍ന്നതോടെ ചെളി നിറഞ്ഞ ഗ്രാമ പ്രദേശങ്ങളില്‍ ക്ഷുദ്ര ജീവികളുടെ ശല്യവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.