29-08-2024
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്.