30-08-2024
നഗരങ്ങളിൽ 2 സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന വീടുകൾക്ക് വഴിയുടെ അതിർത്തിയിൽ നിന്നു വിടേണ്ട ഭൂമിയുടെ അളവ് ഒരു മീറ്ററായി കുറയ്ക്കും. 3 മീറ്റർ വരെ വീതിയുള്ള ഇടറോഡുകളുടെ അരികിലുള്ള ഭൂമിയിലാണു പുതിയ ഇളവ് ബാധകമാകുക. അതിർത്തിയിൽ നിന്ന് ഒരു മീറ്റർ വിട്ടു നിർമാണം സാധ്യമാകുന്ന തരത്തിൽ നിയമ ഭേദഗതി കൊണ്ടു വരുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.