30-08-2024
ജമാഅത്തെ ഇസ്ലാമിയുടെയും വിദ്യാര്‍ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറിന്റെയും നിരോധനം പിന്‍വലിച്ച് ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാര്‍. ബുധനാഴ്ച ഇതു സംബന്ധിച്ച് ഇടക്കാല സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ബംഗ്ലദേശ് ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചത്.