31-08-2024
ജൂനിയർ ആർട്ടിസ്റ്റിൻറെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പൊലീസ് കേസെടുത്തു. ശ്രീകുമാർ മേനോനും നടൻ ബാബുരാജിനുമെതിരെയുമാണ് ആരോപണം ഉയർന്നിരുന്നത്. മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി) കൈമാറി. മുകേഷ്, ജയസൂര്യ എന്നിവരടക്കം ഏഴു പേർക്കെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് എസ്.ഐ.ടിക്ക് മുന്നിൽ പുതിയ കേസെത്തുന്നത്.