06-09-2024
പി.വി അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്കാണ് കെ.പി.സി.സി ആഹ്വാനം ചെയ്ത മാര്‍ച്ച്. എം.എല്‍.എ ഹോസ്റ്റലിന് സമീപത്ത് നിന്ന് ആരംഭിച്ച് പാളയം രക്തസാക്ഷി മണ്ഡപം വഴി സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാര്‍ച്ച് എത്തുമെന്ന് കെപിസിസി അറിയിച്ചു.