വിദ്യാർത്ഥിനിയുടെ മുടിമുറിച്ച സംഭവത്തിൽ അധ്യാപക ദിനത്തിൽ തന്നെ അധ്യാപകന് സസ്പെൻഷൻ. നിലവിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്യലഹരിയിൽ കുട്ടിയുടെ മുറി മുറിയ്ക്കുന്നതിന്റെയും ഭയന്നുപോയ കുട്ടി നിലവിളിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മദ്ധ്യപ്രദേശിലെ സമൽഖേദിയിലാണ് സംഭവം. വീർ സിങ് മേധ എന്ന് പേരുള്ള അധ്യാപകനെതിരെയാണ് നടപടി സ്വീകരിച്ചത്.