07-09-2024
പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി മിഷേല്‍ ബാര്‍ണിയര്‍ അധികാരമേറ്റു. അമ്പതു ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഫ്രാന്‍സില്‍ പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നാഷണല്‍ അസംബ്ലിയെയാണ് 73കാരനായ ബാര്‍ണിയര്‍ക്ക് നയിക്കേണ്ടി വരിക.