12-09-2024
ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിനെ വിമർശിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ടെയ്‌ലര്‍ സ്വിഫ്റ്റ് എപ്പോഴും ഡെമോക്രാറ്റുകളെയാണ് പിന്തുണക്കാറെന്നും അതിന് അവർക്ക് വലിയ വിലനൽകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഫോക്സ് ആൻഡ് ഫ്രണ്ട്സിന് നൽകിയ അഭിമുഖത്തിനിടെ, കമലാ ഹാരിസിനുള്ള ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പിന്തുണ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം