13-09-2024
മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിർണായക ദിനം. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ട് കെജ്‌രിവാൾ നൽകിയ ജാമ്യപേക്ഷയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇഡി കേസിൽ കെജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.