13-09-2024
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നിരയിലെ ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. ഗണപതി പൂജ കുറ്റകരമല്ലെന്നും രാഷ്ട്രീയ നേതൃത്വവും ജഡ്ജിമാരും പലവേദികളും ഒരുമിച്ച് പങ്കിടാറുണ്ടെന്നും വിശദീകരിച്ച് ബിജെപി ഇതിന് മറുപടി നല്‍കി.