15-09-2024
2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ സഖ്യത്തിലെ മുതിർന്ന നേതാവ് തനിക്ക് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്ത് സമീപിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാൽ, താൻ ആ വാഗ്ദാനം നിരസിച്ചു. ഒരു പ്രത്യയശാസ്ത്രം പിന്തുടരുന്ന ആളാണ് താനെന്ന് അദ്ദേഹത്തോട് പറഞ്ഞതായും മന്ത്രി വ്യക്തമാക്കി.