17-09-2024
ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ. പാർട്ടി ഓഫീസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കെജ്രിവാൾ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന കെജ്രിവാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്. രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും കെജ്രിവാൾ അറിയിച്ചു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.