20-09-2024
രാജ്യത്തെ മോശമായ റോഡുകളുടെ പേരിൽ ഏജൻസികളേയും കരാറുകാരെയും വിമർശിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മോശമായി പ്രവർത്തിക്കുന്നവരുടെ ബാങ്ക് ഗ്യാരണ്ടി കണ്ടുകെട്ടും. പുതിയ ടെൻഡറുകൾക്ക് അപേക്ഷിക്കാൻ ഇവരെ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേയുടെ മോശം അവസ്ഥയാണ് വിമർശനത്തിന് വഴിവെച്ചത്. ഗാസിയാബാദിൽ വൃക്ഷത്തെ നടീൽയജ്ഞം ഉദ്ഘാടനം ചെയ്യാൻ ഈ വഴി യാത്ര ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ വിമർശനം.