24-09-2024
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ മോദിക്കും ബിജെപിയ്ക്കും എതിരെയുള്ള വിമർശനം രൂക്ഷമാക്കി കെജ്‌രിവാൾ. ഞായറാഴ്ച ഡൽഹിയിൽ നടന്ന പൊതുയോഗത്തിൽ കെജ്‌രിവാൾ മോദി സർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. കൂടാതെ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനോട് അഞ്ച് ചോദ്യങ്ങളും കെജ്‌രിവാൾ ഉന്നയിച്ചു.