25-09-2024
ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്.ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ച് 24 മണിക്കൂറിനോട് അടുത്തിട്ടും സിദ്ദിഖിനെ പിടികൂടാനാകാത്തതിൽ പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.ഒളിവിൽ കഴിയുന്ന പ്രതിയ്ക്കായി പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തെരച്ചിൽ തുടരുകയാണ്.എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് തെരച്ചിൽ നടത്തി.ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അർദ്ധരാത്രിയും തുടർന്നു.