25-09-2024
ജമ്മു-കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ബുധനാഴ്ച ആരംഭിച്ചു. 26 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 3502 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയത്. നാഷണൽ കോൺഫറൻസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ താരിഖ് ഹമീദ് കാര, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്‌നയുൾപ്പെടെ ഈഘട്ടത്തിൽ ജനവിധി തേടും.