26-09-2024
തകർന്നു വീണ ഛത്രപതി ശിവാജിയുടെ പ്രതിമയ്ക്കു പകരം 60 അടി ഉയരത്തിൽ 20 കോടി രൂപ ചെലവിൽ പുതിയ പ്രതിമ സ്ഥാപിക്കുന്നതിന് കരാർ ക്ഷണിച്ചു. 6 മാസത്തിനുള്ളിൽ പ്രതിമ സ്ഥാപിക്കാനാണു പദ്ധതി. രൂപകൽപനയും നിർമാണവും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കാൻ പ്രത്യേക സമിതിയുണ്ടാകും.