03-10-2024
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ നിയമ ലംഘനം നടത്തിയാൽ ഇരട്ടി പിഴ ഈടാക്കാന്‍ ശുപാര്‍ശ. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ വരുത്തുന്ന ഭേദഗതിയിലാണ് ശിക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുള്ളത്. സ്‌കൂള്‍, കോളേജ് വാഹനങ്ങളുടെ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനാണ് നിര്‍ദേശം.