03-10-2024
മണിപ്പുര്‍ കലാപത്തിനിടെ കുക്കി ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ രണ്ട് മെയ്തി യുവാക്കളെ തിരിച്ചെത്തിച്ചു. രണ്ടുയുവാക്കളും മണിപ്പുര്‍ പോലീസിന്റ കസ്റ്റഡിയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി എന്‍. ബിരെയ്ന്‍ സിങ് സ്ഥിരീകരിച്ചു. കലാപത്തിനിടെ മണിപ്പുരിലെ കാങ്‌പോപി ജില്ലയില്‍ നിന്ന് സെപ്റ്റംബര്‍ 29-നായിരുന്നു ആയുധധാരികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്.