07-10-2024
ഇന്ന് മിക്ക സ്ത്രീകളും ജോലിക്ക് പോകുന്നവരോ, ഉദ്യോഗാർത്ഥികളോ ആണ്. അതായത് വീട് നോക്കുന്നതിനൊപ്പം തന്നെ ജോലിയിലും ശ്രദ്ധ നൽകേണ്ട സാഹചര്യമാണ് മിക്ക സ്ത്രീകൾക്കുമുള്ളത്. വീട് നോക്കുക, അല്ലെങ്കിൽ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുക എന്നത് തന്നെ ഭാരിച്ച ജോലിയാണ്. പലപ്പോഴും രണ്ടിന്റെയും സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യാനാകുന്നില്ലെന്ന് സ്ത്രീകൾ പരാതിപ്പെടാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ കൃത്യമായി മനസിൽ വച്ച്, അതിന് അനുസരിച്ച് മുന്നോട്ട് പോകാനായാൽ ഒരു പരിധി വരെ കുടുംബവും ജോലിയും ഒരുമിച്ച് വിജയകരമായി കൊണ്ടുപോകാൻ സാധിക്കും.