14-10-2024
മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി. അജിത് പവാർ പക്ഷ നേതാവുമായ ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാന്റെ വീടിന് സുരക്ഷ വർധിപ്പിച്ചു. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് നടപടി. മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുന്നിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.