15-10-2024
വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ താമസിക്കുന്ന വാടക വീടുകളുടെ ഉടമസ്ഥര്‍ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. നാശനഷ്ടങ്ങള്‍ ഉരുള്‍പൊട്ടല്‍ മൂലമുണ്ടായത്, പ്രളയം മൂലമുണ്ടായത് എന്നിങ്ങനെ കൃത്യമായി തരം തിരിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.