20-10-2024
ഒരാഴ്ചയില്‍ ബോംബ് ഭീഷണി ഉണ്ടായത് ഇന്ത്യന്‍ എയര്‍ലൈനുകളുടെ 70-ലധികം ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്ക്. അവയെല്ലാം വ്യാജമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. വ്യാജ ബോംബ് ഭീഷണി യാത്രക്കാരെയും വലിയ പ്രതിസന്ധിയിലാക്കി. നിര്‍ബന്ധിത അടിയന്തര നടപടികള്‍ക്ക് കാരണമായ ഭീഷണികള്‍ വ്യാജ ഭീഷണികളായിരുന്നു. എന്നാല്‍, ഭീഷണിയുടെ ഉറവിടങ്ങള്‍ അന്വേഷിക്കുന്നതിനിടയിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എയര്‍ലൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടി.