20-10-2024
തമിഴ് സൂപ്പര്‍ താരവും ടിവികെ പാര്‍ട്ടിയുടെ നേതാവുമായ വിജയ്ക്ക് ബിഎസ്പിയുടെ വക്കീല്‍ നോട്ടീസ്. ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണമെന്നാണ് ആവശ്യം. ആന ബിഎസ്പിയുടെ ചിഹ്നമാണ്. 5 ദിവസത്തിനകം പതാകയില്‍ മാറ്റം വരുത്തണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി പറയുന്നു. തമിഴ്‌നാട് ബിഎസ്പിയുടെ അഭിഭാഷക വിഭാഗമാണ് നോട്ടീസ് അയച്ചത്.