20-10-2024
കൊല്ലപ്പെട്ട യഹ്യ സിൻവർ മരണപ്പെടുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ സൈന്യം. ടണലിനുള്ളിൽ നിന്നും സിൻവറും കുടുംബവും പുറത്തേക്ക് രക്ഷപെടുന്ന വിഡിയോയാണ് ഇസ്രായേൽ പുറത്തു വിട്ടത്. സിൻവറിനോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും രണ്ടുമക്കളും ടണലിലൂടെ വരുന്നത് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിട്ട വിഡിയോ ദൃശ്യത്തിൽ കാണാം.