21-10-2024
സിഖ് വിരുദ്ധ കലാപത്തിന്റെ വാര്‍ഷികം അടുക്കവെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ആക്രമണ ഭീഷണിയുമായി ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പട്വന്ത് സിങ് പന്നു. നവംബര്‍ ഒന്നു മുതല്‍ 19 വരെ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് പന്നു പറഞ്ഞു. സിഖ് വിരുദ്ധ കലാപത്തിന്റെ വാര്‍ഷികം ആയതിനാല്‍ ആക്രമണം ഉണ്ടാകുമെന്നാണ് പന്നുവിന്റെ ഭീഷണി. ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങള്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടായ സാഹചര്യത്തില്‍ പന്നുവിന്റെ ഭീഷണിയെ ജാഗ്രതയോടെ വിലയിരുത്തുകയാണ് സുരക്ഷാ ഏജന്‍സികള്‍.