21-10-2024
ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേല്‍ കേന്ദ്രങ്ങളില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന് തിരിച്ചടി ആരംഭിച്ചിരിക്കുന്നു. ഗസയില്‍ ഹമാസിനുണ്ടായ അതേ അനുഭവം തന്നെയായിരിക്കും ലബനനില്‍ ഹിസ്ബുള്ളയുടെ ഗതിയെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്. ബെയ്‌റൂട്ട് വിമാനത്താവളത്തിന്റെ ഒരുഭാഗം തകര്‍ന്നതായാണ് റിപ്പോര്‍ട്ട് .