25-10-2024
ഇ-കൊമേഴ്സ് ഇടപാടുകളിലും മറ്റും ഒ.ടി.പി. ലഭ്യമാക്കുന്നതിൽ നവംബർ ഒന്നുമുതൽ താത്കാലിക തടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികൾ. വാണിജ്യസന്ദേശങ്ങൾ ആരാണ് അയക്കുന്നതെന്ന് കണ്ടെത്താൻ സംവിധാനമുണ്ടാകണമെന്നതുൾപ്പടെ ടെലികോം നിയന്ത്രണ അതോറിറ്റിയുടെ(ട്രായ്) നിർദേശങ്ങൾ നടപ്പാക്കുന്ന സാഹചര്യത്തിലാണിത്.