26-10-2024
ശനിയാഴ്ച പുലര്‍ച്ചെ ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.
അസ്ഥിരമായിരിക്കുന്ന ഒരു പ്രദേശത്തെ വീണ്ടും ആക്രമണത്തിലേക്ക് നയിച്ചിരിക്കുന്നു. പ്രാദേശിക സമാധാനത്തിനുള്ള ശ്രമങ്ങളെ ഈ നീക്കം തകര്‍ക്കുന്നു. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും വിദേശകാര്യമന്ത്രാലത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.