27-10-2024
യു.എ.ഇയില്‍ റെസിഡന്‍സി, വിസ ചട്ടം ലംഘിച്ച് രാജ്യത്ത് തുടരുന്നവര്‍ക്ക് അവരുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാന്‍ അനുവദിച്ച സമയപരിധി ഒക്ടോബര്‍ 31ന് അവസാനിക്കും. ശേഷിക്കുന്ന ഏഴ് ദിവസത്തിനകം സ്റ്റാറ്റസ് ശരിപ്പെടുത്താത്ത നിയമലംഘകര്‍ക്ക് കനത്ത പിഴയും ഫീസും ചുമത്തുമെന്ന് യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി വ്യക്തമാക്കി. അതേസമയം സമയപരിധി നീട്ടില്ലെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.