28-10-2024
തൃക്കാക്കരയിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് യൂസർ ഫീസ് ഉയർത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട് രംഗത്ത് വന്നു.തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് 60 രൂപയാണ് വീടുകളിൽ നിന്നും ഈടാക്കുന്നത്.എന്നാൽ രണ്ടും,മൂന്നും ചാക്ക് മാലിന്യം ഈ തുകക്ക് ശേഖരിക്കുന്നത് ഹരിത കർമ്മ സേനക്ക് നഷ്ടമാണെന്ന് അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി