03-11-2024
മാധ്യമ പ്രവർത്തന രംഗത്തെ മികവിന് സാബർമതി സംസ്ഥാന തല മാധ്യമ മിത്രാ പുരസ്കാരം പി. ആർ. സുമേരൻ ഏറ്റു വാങ്ങി. മാധ്യമ രംഗത്ത് മാതൃകപരമായ പ്രവർത്തനം നടത്തുന്ന പത്രപ്രവർത്തകനാണ് പി.ആർ.സുമേരൻ.വിവിധ രംഗത്ത് മികച്ച പ്രകടനമാണ് അദ് ദേഹം കാഴ്ചവച്ചിരിക്കുന്നത്.ആലപ്പുഴ പ്രസ്സ് ക്ലബ് ഹാളിൽ നടന്ന എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ ജോയി കെ. മാത്യു മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ വച്ച് നടനും നിർമ്മാതാവും ദേശീയ അവാർഡ് ജേതാവുമായ റ്റോം സ്കോട് പി.ആർ.സുമേരന് പുരസ്ക്കാരം നല്കി.