03-11-2024
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുയർത്തിയ യുവതി പിടിയിൽ. 24കാരിയായ ഫാത്തിമ ഖാൻ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നമ്പറിൽ നിന്നാണ് ട്രാഫിക് പൊലീസ് കൺട്രോൾ റൂമിന് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു.