07-11-2024
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രത്യേക വായ്പാ പദ്ധതിയാണ് പി.എം. വിദ്യാലക്ഷ്മി. ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈടുരഹിതവും ജാമ്യരഹിതവുമായ വായ്പ ലഭിക്കുന്ന പദ്ധതിയാണിത്. ദേശീയ സ്ഥാപന റാങ്കിങ് ചട്ടക്കൂട് അടിസ്ഥാനത്തിൽ ആദ്യ നൂറു റാങ്കിലുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആദ്യ 200 റാങ്കിലുള്ള സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും.