11-11-2024
വയനാട് വടുവഞ്ചാലിലെ റോഡ് ഷോയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്കയുടെ സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ കയ്യാങ്കളി. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്.
വാഹനത്തിന് മുന്നിലുണ്ടായിരുന്ന പ്രവര്‍ത്തകരെ സുരക്ഷ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് നേരിയ സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളെയുമാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ മാറ്റിയത്.