11-11-2024
ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്ത് ഖലിസ്ഥാന്‍ തീവ്രവാദികളുണ്ടെന്ന് തുറന്നു സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ആദ്യമായാണ് ട്രൂഡോ ഖലിസ്ഥാന്‍ സാന്നിധ്യം അംഗീകരിക്കുന്നത്. ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെയാണ് ട്രൂഡോയുടെ പരാമര്‍ശം. കാനഡയില്‍ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ സിഖ് സമൂഹം പൂര്‍ണമായും അങ്ങനെയല്ല. മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്. എന്നാല്‍ കനേഡിയന്‍ ഹിന്ദുക്കള്‍ മുഴുവന്‍ അങ്ങനെയല്ല ട്രൂഡോ പറഞ്ഞു.