14-11-2024
സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശമയച്ച ഗാനരചയിതാവിനെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു.ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ പേരിലാണ് സൽമാൻ ഖാനെതിരെ ഗാനരചയിതാവ് ഭീഷണി സന്ദേശമയച്ചത്.നടൻ സൽമാൻ ഖാന് നേരത്തെയും ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നു.നവംബർ 7 ന് മുംബൈ ട്രാഫിക് പോലീസിൻ്റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിലാണ് ഇയാൾ ബിഷ്‌ണോയ് സംഘത്തിലെ അംഗമാണെന്നു പറഞ്ഞു കൊണ്ട് 5 കോടി നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ കൊല്ലുമെന്ന് കാണിച്ച് ഒന്നിലധികം സന്ദേശങ്ങൾ അയച്ചത്.