16-11-2024
ആലപ്പുഴ ജില്ലയിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് - വളവനാട് നിയോജകമണ്ഡലം/വാർഡ്, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് എരുവ നിയോജകമണ്ഡലം / വാർഡ് എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഉണ്ടായിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവു നികത്തുന്നതിലേക്കായി ഡിസംബര്‍ 10 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനും 11 ന് വോട്ടെണ്ണല്‍ നടത്തുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 22 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷമപരിശോധന നവംബര്‍ 23 നും നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 25.