21-11-2024
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാര്‍ട്ടി. അരവിന്ദ് കെജരിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആംആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യസമിതി യോഗത്തിന് ശേഷമാണ് 11 സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചത്. സമീപകാലത്തായി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയിലെത്തിയ ആറ് നേതാക്കമാരും സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ട്. 2025 ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്.