26-11-2024
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടി പ്രസിഡന്റ് പദവി ഒഴിയാമെന്ന് കെ സുരേന്ദ്രന്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. എന്നാല്‍ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായും സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നു. ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഗൗരവമായ ആരോപണവും കെ. സുരേന്ദ്രന്‍ പക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.