27-11-2024
സംഭാല്‍ ശാന്തമല്ല. യോഗി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഷാഹി ജുമാ മസ്ജിദിന്റെ സര്‍വേ നടത്തുന്നതിനായി എത്തിയ സര്‍വേയര്‍മാരുടെ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷക്കായി പോലീസിനെ വിന്യസിച്ചുവെങ്കിലും സംഘര്‍ഷം രൂക്ഷമായി.