03-12-2024
ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നതിനെതിരെ ശക്തമായ നീക്കങ്ങള്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതിനിടെ, അമേരിക്കയെ ഉള്‍പ്പെടെ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ ഫ്രാന്‍സില്‍ നിന്നും വരുന്നത്. ഇറാന്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആണവായുധം സ്വന്തമാക്കുമെന്ന് ഫ്രാന്‍സിന്റെ രഹസ്യാന്വേഷണ മേധാവി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.