06-12-2024
ഫുഡ് ഡെലിവറി ഫ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ അതിവേഗ ഭക്ഷണ ഡെലിവറി സേവനമായ ബോൾട്ട് കൊച്ചി അടക്കമുള്ള ഇന്ത്യയിലെ 400 നഗരങ്ങളിൽ ഇനി ലഭ്യമാകും. ബോൾട്ട് സർവീസ് വഴി ഓർഡർ ചെയ്താൽ 10 മിനിറ്റിനുള്ളിൽ ആഹാരം ഉപഭോക്താവിന്റെ കൈകളിലെത്തും എന്നതാണ് പ്രത്യേകത.