07-12-2024
ആര്‍ക്കും വഴങ്ങാത്ത ആരെയും ഭീഷണിപ്പെടുത്താന്‍ മടിക്കാത്ത വ്യക്തി... റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ജീവിതം എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതിനു സഹായിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വിഡിയോകളും കാലാകാലങ്ങളില്‍ പുടിന്റെ അനുകൂലികളും റഷ്യയും പുറത്തുവിട്ടിട്ടുണ്ട്. രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ്, രഹസ്യാന്വേഷണ ഏജന്‍സി ഏജന്റായിരുന്ന കാലത്തെയും അതിനു മുന്‍പുമുള്ള പുടിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ അറിവ് പൊതു സമൂഹത്തിനില്ല. പുടിന്റെ പ്രതാപകാലത്തിനു മുന്‍പുള്ള കാലത്തെ ജീവിതത്തെക്കുറിച്ചുള്ള ചിത്രങ്ങളടക്കമുളള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്